Friday, 11 November 2011

പുരാണം അത്യാധുനികം !

രംഗം 1

കര്‍ണ്ണന്‍റെ അരങ്ങേറ്റം - 

ഒരു പേര്‍സണല്‍ ഇന്റര്‍വ്യൂ


കവച-കുണ്ഡലങ്ങള്‍ ഇല്ലെങ്കിലും, അംഗരാജ്യം ഇല്ലെങ്കിലും, കുറെയേറെ ദുര്യോധനന്മാര്‍ മാത്രം കൂട്ടിനുള്ള ഈ കര്‍ണ്ണന് ഇന്ന് ഇന്ത്യയെന്ന മഹാരാജ്യത് ജീവിക്കാന്‍ വേണ്ട ഏറ്റവും അത്യാവശ്യമായ മൂന്നു ഘടകങ്ങളുണ്ട് - പഠിപ്പ്, ബിരുദം, ഒരു തൊഴില്‍ അതും ഐ.ടി എന്നാ മഹാമേഘലയില്‍ തന്നെ. സാമാന്യം തരക്കേടില്ലാത്ത ശമ്പളവും. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്നു ചോദിച്ചു.

*ഉടന്‍ തന്നെ വന്നു അടുത്ത ചോദ്യങ്ങള്‍*
എവിടുന്നു വരുന്നു? എന്താ ജാതി? സ്വജാതി അല്ലല്ലോ? പിന്നെയും? etc etc.

സൂഥ പുത്രനെങ്ങിലും നല്ല അന്ധസ്സുള്ള കുറുപ്പന്നൊരുചെക്കന്‍ എന്നറിയിച്ചപോള്‍ ഇനിയിവിടെ കണ്ടുപോകരുതെന്ന താക്കീതു കിട്ടി. അത് വകവയ്ക്കാതെ കൊടുത്ത ഹര്‍ജിക്കുമേല്‍ ഇങ്ങനെ നടപടിയുണ്ടായി
"പ്രശനമുണ്ടാക്കരുത്" എന്നാ ഉത്തരവോടെ റിജെക്ഷന്‍ (REJECTION) അടിച്ചു കിട്ടി.

*കര്‍ണ്ണന്‍ നടന്നു നീങ്ങി പിന്‍വിളിളികള്‍ ശ്രവിക്കാതെ. സഹതാപത്തിനും ഉപദേശങ്ങള്‍ക്കും കാതുകൊടുക്കാതെ*

അന്ന് സൂര്യന്‍ മേഘങ്ങള്‍ക് പിന്നില്‍ മറഞ്ഞില്ല, പക്ഷെ തന്‍റെ ഭക്തന്‍റെ പരിതാപകരമായ സ്ഥിതിവിശേഷം കണ്ടു കോപത്താല്‍ ജ്വലിച്ചു. സര്‍വതും ചുട്ടു ചാംബലാക്കുമാറ് ചൂടില്‍!

No comments:

Post a Comment