ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട് 2)
* കൃത്യം ഒരു കൊല്ലത്തിനു ശേഷം*
ലവന്‍ ആ ഫ്ലാഷ് ബാക്കില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു, ആരോ എന്തോ ചോദിച്ചപ്പോള്‍. "അളിയാ നീ ഇപ്പോഴേ പൂസായോ?, അടുത്തത് ഒഴിക്കണ്ടേ?"...
"ഞാന്‍ കുറച്ചു പഴയ കാര്യങ്ങള്‍ ആലോചിച്ചു ഇരുന്നു പോയതാ.. നീ ഒഴി"
"അതല്ലെങ്കിലും അങ്ങനെയാണല്ലോ, നാലെണ്ണം അകത്തു ചെല്ലുംബോഴാ പലര്‍ക്കും ഫ്ലാഷ് ബാക്ക് ഉണ്ടാവുന്നത്.. നീ ഇത് കൂടി പിടിപ്പിച്ചിട്ട് ബാക്കി കണ്ടോ."
ലവന്‍ അടുത്തതും അടിച്ചു. എന്നിട്ട് ആലോചന തുടര്‍ന്നു.. അവളെ വിളിച്ചിട്ട് കുറെ നാള്‍ ആയിരിക്കുന്നു. നാളെ എങ്കിലും വിളിക്കണം. എപ്പൊ കെട്ട് മാറുമോ എന്തോ! (അവര്‍ ഇപ്പോള്‍ നല്ല സ്വരച്ചേര്‍ച്ചയില്‍ അല്ല)
ബസ് കുടുങ്ങി കുടുങ്ങി മല കയറി തുടങ്ങി. "അല്പം കൂടി വേഗത്തില്‍ പോ അണ്ണാ, മിക്സ് ചെയ്യാതെയാ അടിച്ചേ. എല്ലാം വയറ്റില്‍ കിടന്നെങ്കിലും മിക്സ് ആവട്ടെ" അവര്‍ വീണ്ടും ടൂറില്‍ ആണ്. ഇത്തവണ മൂന്നാറിലേക്ക്. കാപ്പി തോട്ടങ്ങള്‍ കണ്ടുകൊണ്ടു മല കയറിയപ്പോള്‍ ലവന്‍ ഓര്‍ത്തു കാപ്പി മിക്സ് ചെയ്തു ഇതുവരെ താന്‍ അടിചിട്ടില്ലല്ലോ, ഇത്തവണ ആ കുറവ് ഒന്ന് നികത്തണം! നല്ല ഒന്നാംതരം ഫ്രെഷ് കോഫി വെച്ച് തന്നെ. തീരുമാനം എടുത്തു കഴിഞ്ഞു.
കോളേജില്‍ ലവന്‍ ഇപ്പോള്‍ അറിയപ്പെടുന്നൊരു കുടിയന്‍ ആണ്. കൊളോക്കിയലീ പറഞ്ഞാല്‍ ഒരു 'ടാങ്ക്'
"എം സി യും ഗ്ലാസും ഉണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട, സോടയോ ഐസോ പോലും വേണ്ട" എന്നൊരു ചൊല്ല് വരെ ഉണ്ട് അവനെ കുറിച്ച്. അതില്‍ അവനു കുറെച്ചെങ്കിലും അഭിമാനം തോന്നിയിരുന്നു. വെറും ഒരു കൊല്ലത്തെ എക്സ്പീരിയെന്‍സ് മാത്രം ഉള്ള ഒരു കുടിയനെ സംബന്ധിച്ചിടത്തോളം അതൊരു ക്രെടിട്ടു തന്നെ അല്ലെ? അതായിരുന്നു അവന്‍റെയും ചിന്ത.
അവര്‍ മൂന്നാറെത്തി, രാവിലെ മുഴുവന്‍ സയിറ്റ് സീയിംഗ്, ബാര്‍ വിസിറ്റിംഗ്, തുടര്‍ന്നുള്ള ശയന-പ്രദിക്ഷണം, ഇത്യാദിമുധലായ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു കഴിച്ചു കൂട്ടി. രാത്രി ഹോട്ടലില്‍ കയറുമ്പോള്‍ എല്ലാരുടെയും കയ്യില്‍ ഉണ്ടായിരുന്നു ഓരോ കുപ്പി എം സി . അത് പിന്നെ അങ്ങനെ ആണല്ലോ വേണ്ടത്. പയ്യന്മാര്‍ മാത്രം കോളേജ് ഓര്‍ഗനൈസ് ചെയ്തതല്ലാത്ത ടൂര്‍ പോകുമ്പോള്‍ അങ്ങനെ തന്നെ അല്ലേ വേണ്ടത് ?
അര കിലോ മിക്സ്റ്ററിനും 500 മില്ലി സോടക്കും ഒരു കുപ്പി എം.സി ക്കും ശേഷം അവന്‍ പെട്ടെന്ന് അവളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നി. അതും അങ്ങനെയാണല്ലോ.. വെള്ളമടിച്ചു കഴിയുമ്പോള്‍ പ്രേമം മൂക്കും എന്നല്ലേ?
"ഹലോ, ഓര്‍മ്മയുണ്ടോ?"...
"ങ്ങും എന്താ ഇപ്പോള്‍ വിളിച്ചേ? കുറെ നാള്‍ ആയി നിനക്കല്ലേ ഓര്‍മയില്ലാത്തത് എന്നെ പറ്റി"
"അങ്ങനെ ഞാന്‍ മറക്കുമോ നിന്നെ, കുറച്ചു ബിസി ആയിപ്പോയി മോളെ, അതല്ലേ.."
"എന്താ പതിവില്ലാത്ത ഒരു സ്നേഹം? നീ വെള്ളമടിച്ചിട്ടുണ്ടോ?"
"നിനക്കറിയില്ലേ ഞാന്‍ വെള്ളമാടിക്കറില്ലെന്നു.. ഹഹഹ.." *സ്വയം പുച്ചിച്ചുകൊണ്ട് (കൂട്ടത്തില്‍ അവളെയും) അവന്‍ ചിരിച്ചു.. നിര്‍ത്താതെ.
"നീ ഇപ്പോള്‍ ഒരു മുഴു കുടിയന്‍ ആയി മാറി അല്ലെ?"
"എന്റെ കണ്ട്രോള്‍ ഇതുവരെ പോയിട്ടില്ല മോളെ. ഏതറ്റം വരെ പോകും എന്നും നിനക്ക് അറിയണ്ടേ, അതിനല്ലേ ഞാന്‍ ഇങ്ങനെ കുടിച്ചു തിമിര്‍ക്കുന്നത്."
"എടാ ..."
"മിണ്ടാണ്ടിരിയെടീ, ആഹാ വെള്ളമടിച്ചിട്ട് കോപം ആദ്യമായാണല്ലോ, ഇന്ന് ചെലപ്പോ കണ്ട്രോള്‍ പോകുമായിരിക്കും.. ഹഹഹ..." *നിര്‍ത്താതെയുള്ള ചിരി വീണ്ടും*
"ഇതെല്ലം ഞാന്‍ കാരണം ആണെന്നാണോ നീ പറഞ്ഞു വരുന്നേ? (മലയാള ഭാഷയില്‍ കാപ്സ്-ലോക്ക് ഉണ്ടായിരുന്നെങ്കില്‍ ഇവിടെ അത് ചേര്‍ക്കാമായിരുന്നു!)
ഞാന്‍ നിന്നോട് ജീവിതം എന്ജോയ് ചെയ്യാനേ പറഞ്ഞോളു, ഒരു മുഴു കുടിയന്‍ ആവാന്‍ പറഞ്ഞില്ല! നിനക്ക് ഇക്കാര്യത്തില്‍ പക്ഷെ കണ്ട്രോള്‍ ഇല്ലാതെ പോയല്ലോടാ"
"അതല്ലേ നിനക്കും കാണേണ്ടിയിരുന്നത്, ഇപ്പോള്‍ നിനക്ക് സന്തോഷം തോന്നുന്നില്ലേ?"
@#%#$&%^*&^%%#@$
#%@^&$*%$$#$@%!
പിന്നെയും ആ തര്‍ക്കം കുറെ നീണ്ടു പോയി.
ഒടുവില്‍ അവള്‍ "ഇങ്ങനെ പോയാല്‍ ശെരിയാവില്ല, നമുക്ക് ഈ റിലേഷന്‍ അവസാനിപ്പിക്കാം!"
"അപ്പോള്‍ നിനക്ക് കണ്ട്രോള്‍ ഇല്ലാത്ത എന്നെ കാണണ്ടേ?"
"വേണ്ട, നിന്നെ എനിക്ക് കാണുകയേ വേണ്ട!"
"മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതൊക്കെയും മണ്ടത്തരം ആയിരിക്കും! അങ്ങനെ അല്ലല്ലോ..ഏ.. ടയലോഗ് തെറ്റിയോ?
(വീണ്ടും) ഹഹഹ "
"എനിക്കെന്തിനു കുറ്റബോധം? നീ സ്വയം തുലയാന്‍ തുനിഞ്ഞു ഇറങ്ങിയതില്‍?"
"അത് ശെരിയാ പെണ്ണുങ്ങള്‍ പറയുന്നതും ചെയ്യുന്നതും ആണല്ലോ എന്നും ശെരി. അതുകൊണ്ട് അവര്‍ക്ക് കുറ്റബോധം ഒരിക്കലും തോന്നെണ്ടതില്ലല്ലോ! എന്നാലും ഒന്ന് ചോദിച്ചോട്ടെ, നിനക്ക് ഇതില്‍ ചെറിയൊരു പങ്ക് എങ്കിലും ഇല്ലേ? ഉണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ നീ അത് നിഷേധിക്കുമോ?"
*ക്ലിക്ക്*
പിന്നീടൊരിക്കലും ആ നമ്പര്‍ ചലിച്ചിട്ടില്ല. ഇന്ന് ആ നമ്പര്‍ നിലവിലുണ്ടോ എന്നും അവനു അറിയില്ല.