ഞാന്‍ കിടക്കുന്നു,
ഒരിക്കലും ഉണരാത്ത നിദ്രക്ക് വേണ്ടി ഞാന്‍.
പറഞ്ഞ വാക്കും, ചെയ്ത പ്രവര്‍ത്തിയും,
എല്ലാം മരീചികയായി മാറുന്ന നേരത്ത്,
ഓര്‍മകള്‍ ഓര്‍മകള്‍ മാത്രമാക്കി,
ഒരു പിടി ചാരത്തില്‍ എല്ലാം ഒതുക്കുവാന്‍.
സ്വര്‍ണ്ണവര്‍ണ്ണത്താല്‍ തിളങ്ങുമാ-
ക്കവാടത്തിന്റെ മുന്നില്‍ ഞാന്‍ എത്തവേ,
കര്‍മ്മധര്‍മ്മങ്ങളുടെ പട്ടിക പൂര്‍ത്തിയായ്,
പുതിയൊരു ജീവനില്‍ ഉണരുവാന്‍ വേണ്ടി
അവസാന വിധിയെയും കാത്തിരിക്കുന്നു.
സ്വന്തബന്ധമില്ലാതെ, ഉറ്റവരും, ഉടയവരും,
വിതുംബുന്ന കാഴ്ചകള്‍,
കണ്ടു ഞാന്‍ കിടക്കുന്നു.