ഒറ്റപ്പെടലിന്‍റെ ആ കറുത്ത കരിമ്പടം
എന്നെ പുതപ്പിച്ചു എങ്ങോ മറഞ്ഞ കൂട്ടുകാരി..
ആ കമ്പിളിക്കുള്ളില്‍ ഞാന്‍ ഉറങ്ങി, ഒരു കൊച്ചു കൈക്കുഞ്ഞിന്‍ ശാന്തതയോടെ.
പ്രഭാതം കണ്‍തുറന്ന നേരം ഉണര്‍ന്ന ഞാന്‍
കണ്ടത് തളംകെട്ടിയ ശൂന്യത മാത്രം.
അമ്മയെ കാണാത്ത പിഞ്ചിന്‍റെ തേങ്ങല്‍ പോല്‍
ഞാനും വിതുമ്പിയ നിമിഷങ്ങള്‍.
എന്റെ കണ്ണീരൊപ്പാന്‍ ഉണ്ടായിരുന്നത്,
ആ കരിമ്പടം മാത്രം.
എന്റെയുള്ളില്‍ നിറഞ്ഞ പ്രതിഷേധവും,
മനസ്സിന്റെ വിങ്ങലും, എല്ലാം അവസാനിച്ചത്
ആ കരിമ്പടം വരെ മാത്രം.
ഈ പാരിതില്‍ ഞാനെന്നും തനിച്ചാണ്, എന്ന
വലിയൊരു പാഠവും പഠിപ്പിച്ചു
ഒരു യാത്ര ചോദിക്കാതെ നീ അകന്നു പോയി.