Wednesday, 3 August 2011

വെള്ളപ്പൂക്കള്‍ ... (കര്‍ണ്ണഭാരം ) [vella pookkal]

വെളുപ്പ്‌, അതെ ആ പൂക്കള്‍ക്കെന്നും  വെളുപ്പ്‌ നിറം ആയിരുന്നു. എന്നെ കാണുവാനെന്ന പോലെ, എനിക്ക് കാണുവാന്‍ എന്നപോലെ, അവ എന്നും വിരിഞ്ഞു നിന്നിരുന്നു. എനിക്ക് ആ പൂക്കളോട് എന്തെന്നില്ലാത്ത ഒരിഷ്ടം എപ്പോഴോ തോന്നി തുടങ്ങി. ആ പൂക്കള്‍ എപ്പോഴും എന്‍റെ മനസ്സില്‍ തൂവെള്ളയണിഞ്ഞ അവളുടെ രൂപം നിറക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം എനിക്ക് ആ പൂക്കളോട് ഒരിഷ്ടം തോന്നിയതും.

തൂവെള്ള അണിഞ്ഞ അവള്‍ എനിക്ക് എന്നും ഒരു മാലാഖയെപ്പോലെ ആയിരുന്നു. ആ മാലാഖയോട് ആദ്യം ഒരു കൊച്ചു കുട്ടിക്ക് തോന്നുന്ന ഒരു കമ്പം, അതായിരുന്നു, അത് പിന്നെ വളര്‍ന്ന്‍ പ്രണയമായി മാറുകയും ചെയ്തു. എന്നെനും എന്‍റെ മനസ്സിലേക്ക് ആ മാലകയുടെ മുഖബിംബം കൊണ്ട് വന്നിരുന്നത്‌ ആ വെള്ള പൂക്കള്‍ ആയിരുന്നു.

അങ്ങനെയിരിക്കെ ആണ് എനിക്ക് ആ ആഗ്രഹം ഉണ്ടായത്, എനിക്കും വേണം ആ വെള്ള പൂക്കള്‍, എന്നെങ്ങിലും ആ മാലാഖ എന്റേത് മാത്രം ആകുന്ന നിമിഷം, ആ പൂക്കള്‍ കൊണ്ട് ഞാന്‍ അവളെ പുഷ്പവൃഷ്ടി നടത്തും എന്നും ഞാന്‍ മനക്കോട്ട കെട്ടിയിരിന്നു. ആ വെള്ളപ്പൂക്കള്‍ തരുന്ന വീടിന്‍റെ ഉടമസ്ഥനോട് എനിക്ക് അസൂയ തോന്നിയിരിന്നു, എന്നെന്നും നൂറു കണക്കിന് വെള്ളപ്പൂക്കള്‍ നിറഞ്ഞു നിന്നിരുന്ന ആ മുറ്റത്തുകൂടി നടക്കാന്‍ ഭാഗ്യമുള്ള ഉദ്യാനപാലകന്‍ ആകുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അതില്‍ നിന്നൊരു പൂവ് ഇറുത്തു. നല്ല ഭംഗിയുള്ള ഒരു പൂവ്. ആ പൂവ് ഞാന്‍ കൊണ്ട് എന്‍റെ വീട്ടില്‍ സൂക്ഷിച്ചു വച്ചു. അന്നത്തെ ആ ദിവസത്തിനു ശേഷം ഞാന്‍ എന്നും ആ വീടിന്‍റെ മുന്നിലുള്ള വഴിയില്‍ക്കൂടെയാക്കി യാത്ര.

ഓരോ ദിവസവും വീട്ടിലേക്കു മടങ്ങി വരുന്ന എന്‍റെ കയ്യില്‍ ഒരു വെള്ള പൂവ് കാണും. ഇക്കാര്യം എന്‍റെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. അമ്മ എന്നെ വിളിച്ചു നിര്‍ത്തി ചോദിച്ചു "എന്താ ഇത്, കുറച്ചു ദിവസമായി കാണുകയാണല്ലോ, ഓരോ ദിവസവും ഓരോ വെള്ളപ്പൂവ് കൊണ്ടുവക്കുന്നു, അടുത്ത ദിവസം അത് വാടുന്നതിനു മുമ്പുതന്നെ അടുത്ത വെള്ള പൂവുമായി.. ഇത് ഇതു ചെടിയുടെ പൂവാണ്? ഇതിനു മുമ്പേ ഇങ്ങനെയൊരു പോവു കണ്ടിട്ടില്ലല്ലോ.." എന്നിങ്ങനെ നീണ്ടു ചോദ്യങ്ങള്‍...

പ്രത്യേകിച്ച് ഒരു ഉത്തരവും കൊടുക്കാന്‍ എനിക്കില്ലയിര്നു, പൂക്കള്‍ ഇഷ്ടമായിരുന്നെങ്ങിലും ഉദ്യാനപരിപാലനത്തില്‍ തീരെ കമ്പം ഇല്ലായിരുന്ന എനിക്ക് ഏത് ചെടിയെന്നോ ഏത് പൂവെന്നോ പറയാന്‍ അറിയില്ലായിരുന്നു. "വഴിയില്‍ കണ്ട ഒരു ചെടിയില്‍ നിന്നൊരു പൂവ്, ഇഷ്ടമായതുകൊണ്ട് എല്ലാ ദിവസവും കൊണ്ടുവരുന്നു" എന്ന് മാത്രം ഉത്തരം പറഞ്ഞു ഞാന്‍ ഈ ഏര്‍പ്പാട് തുടര്‍ന്നുപോന്നു.

കാലങ്ങള്‍ പലതു കടന്നു പോയി. ഒടുവില്‍ വേനല്‍ക്കാലം എത്തി. എന്‍റെ പതിവ് പൂവിറുക്കലിനായി ആ വഴിയിലൂടെ നടന്നു തുടങ്ങി. ദൂരെ നിന്നെ കണ്ടു, എങ്കിലും എനിക്ക് ബോധ്യമായില്ല, എന്നും വെള്ളവിരിച്ചു നിന്ന ആ പൂച്ചെടിയില്‍ ഇന്ന് ഒറ്റ പൂക്കള്‍ ഇല്ല. അടുത്ത് ചെന്ന് നോക്കി, അതെ എല്ലാം വേനല്‍ ചൂടിന്‍റെ ആഘാതത്തില്‍ പട്ടുപോയിരിക്കുന്നു. എന്‍റെ പ്രതീക്ഷകള്‍ക്ക് ശക്തിയേകിയിരുന്ന ഏക വസ്തു ആ വെള്ളപ്പൂക്കള്‍ ആയിരുന്നു. ഇന്ന് അതും പോയിരിക്കുന്നു. എന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. ആ മാലാഖയെ എന്നില്‍ നിന്നും തട്ടിയകറ്റിയത് പോലെ ആ പൂക്കളെയും എന്നില്‍ നിന്നും, എന്‍റെ പ്രതീക്ഷകളില്‍ നിന്നും പറിച്ചെറിഞ്ഞിരിക്കുന്നു! കാലം. വിധി. ദൈവം.




(കര്‍ണ്ണഭാരം)

7 comments:

  1. ആഹഹഹാ.... കൊള്ളാമെടാ.. നന്നായിട്ടുണ്ട്..

    കമ്പോസിങ്ങ് ഒന്നൂടെ ശ്രദ്ധിച്ചു ചെയ്താല്‍ കുറച്ചു കൂടെ ഒരു കാഴ്ച്ച സുഖവും വായനാ സുഖവും കിട്ടും..

    (ഈ പാരഗ്രാഫ് ഇങ്ങനെ ആയിരുന്നെങ്കില്‍ കുറച്ചൂടെ കാണാന്‍ ഒരു സുഖം കിട്ടും)

    ഓരോ ദിവസവും വീട്ടിലേക്കു മടങ്ങി വരുന്ന എന്‍റെ കയ്യില്‍ ഒരു വെള്ള പൂവ് കാണും. ഇക്കാര്യം എന്‍റെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്.

    അമ്മ എന്നെ വിളിച്ചു നിര്‍ത്തി ചോദിച്ചു "എന്താ ഇത്, കുറച്ചു ദിവസമായി കാണുകയാണല്ലോ, ഓരോ ദിവസവും ഓരോ വെള്ളപ്പൂവ് കൊണ്ടുവക്കുന്നു, അടുത്ത ദിവസം അത് വാടുന്നതിനു മുമ്പുതന്നെ അടുത്ത വെള്ള പൂവുമായി.. ഇത് ഇതു ചെടിയുടെ പൂവാണ്? ഇതിനു മുമ്പേ ഇങ്ങനെയൊരു പോവു കണ്ടിട്ടില്ലല്ലോ.."

    എന്നിങ്ങനെ നീണ്ടു ചോദ്യങ്ങള്‍...

    എന്തായാലും സംഗതി കലക്കീട്ടുണ്ട്ട്ടാ.. വീണ്ടും വീണ്ടും എതുതുക.. ആശംസകള്‍ :)

    ReplyDelete
  2. Thank you,
    thudakkakkaran alle..athinte oru pidippukedaanu.. sambavam manasilakki varunne ollu. :D

    ReplyDelete
  3. neeyoru phayankara ezhuthukaaranaanallo....... ending thakarthu..mothathil nannayittund... keep it up..

    ReplyDelete
  4. Congrats..Nannayittund... Iniyum ezhuthuka...

    ReplyDelete