ധരിത്രിയുടെ വിലാപം
(ഭൂമിയും ഭൂമിദേവിയും കരയും
നശിപ്പിക്കപ്പെട്ട ഓരോ ജീവനും കണ്ട്...)
വെണ്‍മേഘ പുലരിയിലെങ്ങൊ
ചിന്നിപ്പോയൊരു കിനാവുമേറി
നടന്നകന്നൊരു യാത്രിക.
ഓരോ ചുവടിലും ദുഃഖഭാരം കൂടി,
പിന്നോട്ട് വലിച്ചപ്പോഴും തളര്‍ന്നില്ല.
ധരിത്രിയുടെ കണ്ണുനീര്‍, മഴയായി
അവളെ തഴുകി, സ്നേഹസ്പര്‍ശത്താല്‍.
അരുണനും ലജ്ജിച്ചു തലതാഴ്ത്തി,
അമര്‍ഷത്താല്‍ പവനനും മേഘവും
ഏറ്റുമുട്ടി.
ഇടിമിന്നലുകളുടെ അകമ്പടിയോടെ
കൊടുമ്പിരികൊണ്ട കലഹം.
പെണ്‍കൊടിയുടെ മരണവും,
ചേതനയറ്റ കണ്ണുകളും,
ആത്മാവ് വെടിഞ്ഞ ജീവനും,
മൂളലുകള്‍ മാത്രം ബാക്കിവച്ചു.
ആളിക്കത്തിയ കോപം വിലാപത്തിന് വഴിമാറി.
:)
ReplyDeleteComplete pottytheriyaanallo karnnaa.. :)
ReplyDelete