Showing posts with label nandyarvatta poo. Show all posts
Showing posts with label nandyarvatta poo. Show all posts

Saturday, 14 January 2012

നന്ത്യാര്‍വട്ടത്തിന്‍ കൂട്ടുകാരി...


ജീവിത വഴിത്താരയില്‍ ഞാന്‍-
തളര്‍ന്നു വീന്നോരുനാള്‍
തോഴിയായി നീ വന്നെന്‍ കൈ പിടിച്ചു.

രാവിന്‍റെ ഇരുളിലും, ഗ്രഹണത്തിന്‍ തമസ്സിലും,
മാര്‍ഗദര്‍ശിയാം പ്രകാശത്തിന്‍
മണ്ചിറാതായി നീ കൂടെ വന്നു.

നന്ത്യാര്‍വട്ടത്തിന്‍ സൌന്ദര്യം പോലെ,
ദിനവും വെളുപ്പിനു നീ കണിയൊരുക്കി.
അറിയാതെ ഭൂമിയില്‍ പിറന്നു വീണൊരു
മാലാഖ, പ്രതീക്ഷതന്‍ വസന്തം.

ചന്ദനം ചാര്‍ത്തിയോരഴകാം നിന്‍രൂപം
എന്‍ മനദാരില്‍ ഒരു പൂജാവിഗ്രഹമായി
പ്രതിഷ്ടിച്ചതും,
മുഴുമിക്കാനാവാത്ത കവിതപോലെ
ഇന്നും നീ എന്നെ...