Tuesday, 14 February 2012

കൊണ്ഫിടെന്റ്റ് കാടന്‍ . ( CONFIDENT KAADAN ! )


ഈ കഥ പറയും മുമ്പേ ഏതാനും വ്യക്തികളെ പരിചയപ്പെടാം -

ഹിപ്പി - മുടി വെട്ടില്ല, താടി വടിക്കില്ല, ഇപ്പോഴും മലക്ക് പോകുന്ന ഐയ്യപ്പന്മാരുടെ രൂപം. കുളിച്ചാലായി ഇല്ലെങ്ങിലായി..

പന്ധല്‍ - പണ്ടെങ്ങോ ആനയും ഉറുമ്പിന്‍റെയും കഥ പറഞ്ഞതില്‍ നിന്നാണ് ഇവന് പേര് വീണത് (ഉറുമ്പ് മകളുടെ കല്യാണത്തിന് പന്ധലു കെട്ടാന്‍ ആനയുടെ ജട്ടി ആവശ്യപ്പെടുന്നു) ഇവന്‍ ഉണക്കാന്‍ ഇട്ടിരുന്ന ജട്ടി ഒരുത്തന്റെ കണ്ണില്‍-പ്പെട്ടതോടെയാണ് ..

കാടന്‍ - പേരില്‍ നിന്നുതന്നെ ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍, ഇവനാണ് നടന്‍ എന്ന് വ്യക്തം, ഈ കഥയിലെ നായകന്‍, കാടിന്റെ പുത്രന്‍. ഏതു കാടും ഇവന് അന്യമാല്ലാത്ത ഗ്രഹം പോലെ സ്വന്തം.

കാടത്തി - കാടന്റെ പ്രിയതമ, കാട്ടിലെ റാണിയാകേണ്ടവള്‍.

*** --- ***

അന്ന്  കേരള യൂനിവേര്സിടിയില്‍ പരീക്ഷ എഴുതാന്‍ വേണ്ട ഫീസ്‌ കെട്ടുന്ന അവസാനത്തെ ദിവസമാണ്, കഥ നടക്കുന്നത്. പൊതുവേ ഒരു വിദ്ധ്യാര്‍ത്തിക്കും അത്ര സന്തോഷകരമല്ലാത്ത ഒരു ദിവസമാണു അത്. പരീക്ഷ അടുതെത്തിയതിന്‍റെ ടെന്‍ഷനും, റെഗുലര്‍ പരീക്ഷ കൂടാതെ എണ്ണമറ്റ
സപ്പ്ളികളുടെ ഫീസും അടക്കണം. കാടനാണ് ഉള്ളതില്‍ ലോട്ടറി അടിച്ചിരിക്കുന്നത്, റെഗുലര്‍ കൂടാതെ കഴിഞ്ഞ രണ്ടു സെമ്മിലുമായി വേണ്ടുവോളം ഉണ്ട്. ഹിപ്പിക്ക്‌ അവസാന അക്കത്തിനു സമ്മാനമെന്ന പോലെ ഒരു 3 - 4 എണ്ണമേ ഒള്ളു. പഠിത്തത്തില്‍ തല്പരനായ പന്ധലിനു റെഗുലര്‍ മാത്രം അടച്ചാല്‍ മതി. ഇതൊക്കെയായിരുന്നിട്ടും കാടന് ആയിരുന്നു ഏറ്റവും സന്തോഷം.

ഹിപ്പി ആരഞ്ഞു - "എന്താടാ പട്ടി ഇത്ര ചിരിക്കാന്‍, യൂനിവേര്സിടിക്കു ഏറ്റവും വലിയ സംഭാവന നല്‍കിയ ആള്‍ ആകാന്‍ പോകുന്നതിന്റെ സന്തോഷമാണോ?"
കാടന്‍ - "അല്ലടാ, ഇന്നലെ രാത്രി ഒരു സംഭവം നടന്നു, അതിന്റെ ഒരു ഹാങ്ങോവര്‍ ഇനിയും മാറിയിട്ടില്ല.."

ഹിപ്പി - "അതെന്താട അത്ര വലിയ സംഭവം?"
കാടന്‍ - "ഇന്നലെ ഞാന്‍ അവള്‍ക്ക് ആദ്യമായി ഒരു ഉമ്മ കൊടുത്തു.."

ഹിപ്പി - "ഏതാവള്‍ക്ക്?".. പന്ധല്‍ - "സ്വപ്നത്തിലായിരിക്കും"
കാടന്‍ - "അല്ലടാ ശെരിക്കും!"
(അവന്റെ ഗാങ്ങിലെ ഏക പ്രണയ-സാക്ഷാത്ക്കാരന്‍  ആണ് കാടന്‍. അതികനാള്‍  ആയിട്ടില്ല. ചൊവ്വാ ദോഷക്കാരനായ ഹിപ്പിക്ക്‌ പ്രണയിക്കാന്‍ പേടി, പന്ധലിനാകട്ടെ പ്രണയം പന്ധല് വിട്ടു പുറത്തു വരില്ല, ഉള്ളില്‍ ഒരു ചെറിയ കാസനോവ ആകാനാണ് ആഗ്രഹം എങ്കിലും.)

ഇത്ര സംഭവഭഹുലമായ ഒരു രാത്രി ഇവരുടെ ആരുടേയും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. (ഉണ്ടാകുമോ എന്നും ബാക്കി രണ്ടുപേര്‍ക്ക് ഒരു ഊഹവുമില്ല) വെയിറ്റിട്ടു നിന്ന കാടനോട് എല്ലാം വിശദമായി പറയാന്‍ അവര്‍ ആവശ്യപ്പെട്ടു...

ട്യൂബ് ലയിറ്റ് എന്നുകൂടിയൊരു ഓമനപ്പേരുള്ള കാടന്‍ മന്ദം മന്ദം കഥ പറഞ്ഞു തുടങ്ങി..

ഇന്നലെ രാത്രി എന്റെ വീട്ടില്‍ ആരുമില്ലായിരുന്നു, ഞാന്‍ ഒറ്റയ്ക്ക് എന്റെ മുറിയില്‍ കിടക്കുമ്പോഴാണ് അവളെക്കുറിച്ച് ഓര്‍മവന്നത്, അവളോട്‌ അപ്പോള്‍ തന്നെ സംസാരിക്കണം എന്ന് തോന്നി... അവളുടെ വീട്ടില്‍ അവളുടെ അച്ഛന്‍ കാണുമോ? അവളുടെ അമ്മ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? ആരെങ്ങിലും കണ്ടാല്‍ അല്ലെങ്ങില്‍ അറിഞ്ഞാല്‍? പള്ളിയിലെ ആസ്ഥാന ഗായകന്‍ എന്നാ തന്‍റെ പദവി തെറിക്കുമോ? ഇതൊക്കെ ആയിരിന്നു അവന്റെ മനസ്സിലെ സംശയങ്ങള്‍..

എങ്കിലും രണ്ടാമതൊന്നു ആലോചിക്കാതെ അവന്‍ പുറത്തേക്കിറങ്ങി... ഇന്ന് അവളോട്‌ സംസാരിച്ചിട്ടു തന്നെ കാര്യം. മാത്രമല്ല കഴിഞ്ഞ ഏതാനും ആഴ്ചകളായി അവന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം, ഇന്നെങ്ങിലും ഒന്ന് സാധിചെടുക്കണം, ഒരു ചുടു-ചുംബനം ! തന്റെ ആദ്യത്തേത് ! അതിന്റെയൊരു ത്രില്ലും ഉണ്ടായിരുന്നു .. നിലാവത് അഴിച്ചുവിട്ടു കോഴിയെ പോലെ അവന്‍ വെറളി പിടിച്ചു നടന്നു.

(ഇന്ന് വരെ ഒരു ബാലരമയില്‍ പോലും കവിത എഴുതി അയക്കാത്തവന്‍റെ
മനസ്സില്‍ കവിത നിറഞ്ഞു തുളുമ്പി.. അതാണ് പ്രണയം..
ഇന്നലെയും നിലാവുണ്ടായിരുന്നു,  ഇന്നലെയും അപ്പുറത്തെ വീട്ടിലെ പട്ടി ഒരിയിട്ടിരുന്നു, പക്ഷെ അവയൊന്നും എന്റെതയിരുന്നില്ല.. എനിക്കുവേണ്ടി ആയിരുന്നില്ല.. കാരണം ഇന്നലെ എന്റെ വീട്ടില്‍ അച്ഛന്‍ ഉണ്ടായിരുന്നു. ഇന്നെപ്പോഴോ എന്നെയുണര്‍ത്തിയ ആ ഒരിയിടലിലൂടെ ഞാന്‍ അറിയുന്നു, ഒരിയിടലിനു അവളുടെ ശബ്ദമാണ്, നിലാവിന്റെ വെളിച്ചം അവളുടെ സ്പര്ശനമാണെന്ന്, പ്രണയം കാടനെ മനുഷ്യനാക്കുന്ന, കപില്‍ സിബാലിനെപ്പോലും നല്ലത് കാണാന്‍ പഠിപ്പിക്കുന്ന പ്രണയം, ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ രാത്രിയും 15 മണിക്കൂര്‍ ആകട്ടെയെന്നു ആശിച്ചു പോകുന്നു, എയര്‍ടെല്‍ സിമ്മില്‍ 50,000 മിനുട്ടുകള്‍ ദിവസവും ഫ്രീ കിട്ടട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു, കോളേജ് അവസാനിക്കാതിരിക്കട്ടെ  എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു, ഏതു ബുദ്ധിമാനും വീഴുന്ന കുഴി, ഏറ്റവും വലിയ മാരണം, I LOVE YOU, അമ്മാ വെശക്കുന്നു.. ആ അങ്ങനെ എന്തോ തന്നെ..)

കാടത്തി - "ഇതറിഞ്ഞതില്‍ പിന്നെ കാടന്റെ സോദരി എന്നോട് മിണ്ടിയിട്ടില്ല, പള്ളിയില്‍ വച്ച് കണ്ടു ചിരിച്ചപോള്‍, അവള്‍ കട്ടീസ്സു കാണിച്ചു."
കാടന്‍ - "പോട്ടെ അവള്‍ക്കത് ഇപ്പോള്‍ മനസിലാവില്ല, പിന്നെ ശേരിയായിക്കോളും.

*ഫാസ്റ്റ് ഫോര്‍വേഡ് * ...സംഭാഷണം... *ഫാസ്റ്റ് ഫോര്‍വേഡ്*

കാടത്തി - "ഞാന്‍ പോട്ടെ, അമ്മ കണ്ടാല്‍ കുഴപ്പമാകും"
കാടന്‍ - "നിക്ക്, കുറിച്ചു നാളായി ഉള്ള ഒരു ആഗ്രഹമാണ്, സമ്മതിക്കുമോ?"
കാടത്തി - "ഉം, എന്താ?"
കാടന്‍ - "ഞാന്‍ ഒരു ഉമ്മ തന്നോട്ടെ?"

*കറന്റ്‌ പോകുന്നു* അമ്മയുടെ വിളിയും കേള്‍ക്കാം..

കാടത്തി - "അയ്യോ കറന്റ്‌ പൊയ്. അമ്മ വിളിക്കുന്നു, പെട്ടന്ന് തന്നോ.."

*** --- ***

ഹിപ്പി, പന്ധല്‍ ഒരേ സ്വരത്തില്‍ - "സസ്പെന്‍സ് ഇടാതെ സംഭവം മുഴുവന്‍ പറയടാ.. " രണ്ടുപേരുടെയും ഹൃദയമിടിപ്പ് കാടന്റെയോപ്പമെത്തി..

കാടന്‍ - "ഞാന്‍ പെട്ടന്നൊരു ഉമ്മ കൊടുത്തു, അവള്‍ ഒന്നും പറഞ്ഞില്ല, ഒന്ന് മെല്ലെ ചിരിച്ചതെ ഒള്ളു.."
ഹിപ്പി - "നീ എവിടെയാ ഉമ്മ വച്ചത്? കവിളത്താണോ?"

കാടന്‍ - "അല്ലടാ, ഫോണിലാ.. കറന്റ്‌ പോയപോള്‍ മൊത്തം സൈലന്റ് ആയി, അവളുടെ അമ്മ കേള്‍ക്കും, അതുകൊണ്ട് അവള്‍ ഫോണ്‍ വച്ചിട്ടോടി.. ഞാന്‍ മൊബൈല്‍ സിലെന്റില്‍ ആക്കി മുറ്റത്തിന്നു അകത്തു കയറി."

പിന്നെ നടന്നത്..
ഹിപ്പിയും, പന്ധലും, കേട്ടുകൊണ്ട്  പാളയം ജങ്ങ്ഷനില്‍ നിന്നവരുപോലും ഒന്നടംഗം അലറി - " മയിരേഏഏഏഏഏഏഏഏഏഏഎ "